- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറ്റാരേയും ഒപ്പം കൂട്ടാതേയും ഞാൻ സെൽഫികളെടുക്കാറുണ്ട്'; വിവാദങ്ങളെ തള്ളി വെനീസിൽ നിന്നുള്ള സെൽഫികൾ പങ്കുവെച്ച് ശശി തരൂരിന്റെ ട്വീറ്റ്
വെനീസ് സന്ദർശനത്തിനിടയിലുള്ള സെൽഫികൾ പങ്കുവെച്ച് ശശി തരൂർ. വെനീസിന്റെ പല ഭാഗത്തു നിന്നും ഒറ്റയ്ക്കുള്ള സെൽഫികളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. തരൂർ നൽകിയിരിക്കുന്ന ക്യാപ്ഷനിലാണ് സെൽഫികളേക്കാൾ ട്വിറ്റർ ഉപയോക്താക്കളുടെ കണ്ണുടക്കിയിരിക്കുന്നത്. ക്യാപ്ഷൻ പലതരത്തിലുള്ള പ്രതികരണങ്ങൾക്കും ഇട നൽകിയിരിക്കുന്നു.
'മറ്റാരേയും ഒപ്പം കൂട്ടാതേയും ഞാൻ സെൽഫികളെടുക്കാറുണ്ട്', വെനീസിന്റെ പല ഭാഗങ്ങളിൽ നിന്നെടുത്ത സെൽഫികൾക്കൊപ്പം തരൂർ കുറിച്ചിരിക്കുന്നു. മുൻപ് താൻ പോസ്റ്റ് ചെയ്ത ചില സെൽഫികളുടെ പേരിലുണ്ടായ വിവാദങ്ങളെ ട്രോളിക്കൊണ്ടാണ് തരൂരിന്റെ ഈ അടിക്കുറിപ്പ്.
2021 നവംബറിൽ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ വനിതാ എംപിമാര്‌ക്കൊപ്പം പങ്കുവെച്ച ഒരു സെൽഫി പലതരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വനിതാ എംപിമാരുമൊത്തുള്ള ഒരു സെൽഫി പോസ്റ്റഅ ചെയ്ത ശേഷം ലോക്സഭ ആകർഷകമായ ഒരിടമാണെന്ന് തരൂർ ചിത്രത്തിനൊപ്പം കുറിക്കുകയും ചെയ്തിരുന്നു. ഇത് സ്ത്രീവിരുദ്ധപരാമർശമാണെന്ന വിമർശനം തരൂർ നേരിടുകയും ചെയ്തു.
വനിതാ എംപിമാരുമൊത്തുള്ള സെൽഫിക്ക് ലഭിച്ച പ്രതികരണങ്ങൾക്ക് മറുപടിയായാണ് വെനീസ് സെൽഫികൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷനെ ഫോളോവേഴ്സ് കണക്കാക്കുന്നത്. വെനീസ് യാത്രയുടെ മറ്റു ചില മനോഹരചിത്രങ്ങളും തരൂർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.