- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ സമ്മാനമായി നയൻ വിഘ്നേഷിന് നൽകിയത് 20 കോടിയുടെ ബംഗ്ലാവ്; വിഘ്നേഷിന്റെ സമ്മാനം അഞ്ച് കോടിയുടെ ഡയമണ്ട് മോതിരം
തെന്നിന്ത്യൻ താരം നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹമായിരുന്നു ഇന്നലെ. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇന്നലെ ഉച്ചയോടെ പുറത്ത് വന്ന ഇരുവരുടേയും വിവാഹ ഫോട്ടോ വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കണ്ടത്. വിവാഹസമ്മാനമായി നയൻതാര വിഘ്നേഷ് ശിവന് 20 കോടിയുടെ ബംഗ്ലാവ് നൽകിയെന്ന് റിപ്പോർട്ടുകൾ. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിഘ്‌നേഷ് ആവട്ടെ നയൻതാരയ്ക്ക് വിവാഹ സമ്മാനമായി നൽകിയത് അഞ്ച് കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ്. മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു ഇരുവരുടേയും വിവാഹം. വർണാഭമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.
രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.
വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവർക്ക് മാത്രായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.