- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നി, മെൽബൺ, ബ്രിസ്ബേൻ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ; യാത്രക്കാർ രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് എത്താൻ അറിയിച്ച് അധികൃതർ; ഗവൺമെന്റിനോട് നടപടി ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ രംഗത്ത്
രാജ്യത്തുടനീളമുള്ള യാത്രക്കാർ തങ്ങളുടെ വിമാനം പുറപ്പെടുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തണമെന്ന് മുന്നറിയിപ്പ്.അവധിക്കാലം ആഘോഷിക്കുന്നവരുടെ തിരക്ക് മൂലം വിമാനത്താവളം വീർപ്പ് മുട്ടിയതോടെ മണി്ക്കൂറുകൾ നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്.പാൻഡെമിക് ഹിറ്റിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ ദിവസത്തിലേക്ക് മെൽബൺ വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
വെള്ളിയാഴ്ച 95,000-ത്തിലധികം യാത്രക്കാർ ഈ എയർപോർട്ടിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ.വെള്ളിയാഴ്ച രാവിലെ തന്നെ വിർജിൻ ഫ്‌ളൈറ്റുകൾക്കായി ചെക്ക്-ഇൻ ചെയ്യാൻ നീണ്ട ക്യൂകൾ രൂപപ്പെടുകയും ഇത് മൂലം പല റൂട്ടുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തിരക്കേറിയതും മൂലം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഗവൺമെൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ്ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്.