ന്യൂഡൽഹി: ബിഹാറിലെ ബെഗുസാരായിൽ ഓടുന്ന ട്രെയിനിലെ യാത്രക്കാരന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്‌പൈഡർമാൻ കള്ളൻ. റെയിൽവേ പാളത്തിന്റെ റെയിലിംഗിൽ തൂങ്ങിക്കിടന്നാണ് സ്‌പൈഡർമാൻ കണക്കെ മോഷ്ടാവ് യാത്രക്കാരന്റെ മൊബൈൽ ഫോൺ കൈയിൽ നിന്ന് തട്ടിപ്പറിച്ചത്.

ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്ന യാത്രക്കാരനിൽ നിന്നാണ് ഫോൺ മോഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായി. വീഡിയോയിൽ രണ്ട് യാത്രക്കാർ ഒരു ട്രെയിൻ കമ്പാർട്ടുമെന്റിന്റെ വാതിൽക്കൽ ഇരിക്കുന്നത് കാണാം. എന്നാൽ, പെട്ടെന്ന് ഒരാളുടെ കൈയിൽ നിന്ന് ഫോൺ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായപ്പോഴേക്കും ഫോൺ മോഷ്ടാവിന്റെ കൈയിലെത്തിയിരുന്നു.