- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടറിൽ പുറത്ത്
ജക്കാർത്ത: ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലോക ഒമ്പതാം നമ്പർ താരം ലക്ഷ്യ സെൻ സെമി കാണാതെ പുറത്ത്. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ തായ്വാന്റെ ലോക നാലാം നമ്പർ താരം ചോ ടിയൻ ചെന്നിനോട് മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലക്ഷ്യയുടെ തോൽവി. സ്‌കോർ: 16-21, 21-12, 14-21.
ഓപ്പണിങ് ഗെയിം നഷ്ടമായ ശേഷം രണ്ടാം ഗെയിമിൽ ലക്ഷ്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച പ്രകടനം പുറത്തെടുത്ത ചോ ചെൻ മത്സരം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്.
സ്പോർട്സ് ഡെസ്ക്
Next Story