- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യസുരക്ഷാ ലാബ് വേണമെന്ന ആവശ്യം; നിയമസഭാ സമിതി കാസർകോട് തെളിവെടുപ്പ് നടത്തി
കാസർകോട്: കാസർകോട്ട് ഭക്ഷ്യ സുരക്ഷാ ലാബ് വേണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കുമെന്ന് നിയമസഭാ സമിതി ചെയർമാൻ പ്രമോദ് നാരായണൻ എംഎൽഎ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരിൽ നിന്നും സമിതി അംഗങ്ങൾ തെളിവെടുപ്പ് നടത്തി.
കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമസഭാ സമിതി തെളിവെടുപ്പ് നടത്തിയത്. സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്നാണ് നിയമസഭാ സമിതിയുടെ പ്രതീക്ഷ.
എൻഡോസൾഫാൻ ദുരന്ത ബാധിത പ്രദേശമായ കാസർകോട് ജില്ലയിൽ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളിലെ കീടനാശിനി പ്രയോഗം നിരീക്ഷിക്കണമെന്നും പഴുതടച്ചതും കാര്യക്ഷമമായതുമായ പ്രവർത്തനമാണ് ഇതിനാവശ്യമെന്നും സമിതി വിലയിരുത്തി.
കർണ്ണാടകയിൽ നിന്നും വരുന്ന വിവിധ ബ്രാന്റുകളുടെ പാലുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും നിയമസഭാ സമിതി നിർദ്ദേശിച്ചു. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയുടെ വീട് സമിതി അംഗങ്ങൾ സന്ദർശിച്ചു. ചെറുവത്തൂർ മട്ടലായിലെ സഹോദരിക്കൊപ്പമാണ് ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലായിരുന്നു സന്ദർശനം നടത്തിയത്.
ന്യൂസ് ഡെസ്ക്