മസ്‌കത്ത്: ഒമാനിൽ വാഹനങ്ങളുടെ പഴയ സ്‌പെയർ പാർട്‌സ് വിൽക്കുന്ന വർക്ക്‌ഷോപ്പിൽ തീപിടുത്തം. സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെ റുസ്തഖ് വിലായത്തിലുള്ള ഇൻഡ്രസ്ട്രിയൽ ഏരിയയിലായിരുന്നു സംഭവം.

വിവരം ലഭിച്ചതനുസരിച്ച് സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെയും നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പുകൾക്ക് കീഴിലുള്ള അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോരിറ്റി അറിയിച്ചു.