- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ; ഡോക്ടർമാർ വീണ്ടും സമരത്തിന്; 14 ന് കൂട്ട അവധിയെടുക്കും
കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെതിരായ സസ്‌പെൻഷൻ പിൻവലിക്കുന്നതിൽ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ സമരം പുനരാരംഭിക്കുന്നു. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിർത്തിവച്ചിരുന്ന പ്രതിഷേധം പുനരാരംഭിക്കാൻ കെജിഎംഒഎ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സൂപ്രണ്ട് ഡോ. കെ സി രമേശന്റെ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാതെ നടപടി വൈകിപ്പിക്കുന്നതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമരത്തിന്റെ ഭാഗമായി 14ന് കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. അന്ന് അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കും. അംഗങ്ങൾ വഹിക്കുന്ന അധിക ചുമതലകളിൽ നിന്ന് ഒഴിവാകും.
എൻക്യുഎഎസ്, കായകൽപം തുടങ്ങിയ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കും. അനുകൂല തീരുമാനം വൈകുന്ന പക്ഷം സംസ്ഥാന തലത്തിലേക്കും സമരം വ്യാപിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാന സമിതി മുൻപാകെ വയ്ക്കാനും യോഗത്തിൽ തീരുമാനമായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും ജീവനക്കാരുടെ കുറവുമാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് കാരണമെന്നിരിക്കെ സൂപ്രണ്ടിനെ ബലിയാടാക്കിയ നടപടി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സികെ ഷാജി, സെക്രട്ടറി ഡോ. വിപിൻ വർക്കി എന്നിവർ പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.