ന്യൂസിലൻഡിന്റെ ചില ഭാഗങ്ങളിൽ വാരാന്ത്യത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും മഞ്ഞും ഉണ്ടാകുമെന്നാണ് പ്രവചനം.ഈ വാരാന്ത്യത്തിൽ മെറ്റ് സർവീസ് രാജ്യത്തിന് 37 കാലാവസ്ഥാ മുന്നറിയിപ്പുകൾ ആണ് നൽകിയിട്ടരിക്കുന്നത്.സൗത്ത് ഐലൻഡിന് തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ്, കനത്ത മഴ, മഞ്ഞ്, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.

കനത്ത ഇടിമിന്നലിനൊപ്പം ചുഴലിക്കാറ്റ് മു്ന്നറിയിപ്പും കാലാവസ്ഥാ വിഭാഗം നല്കുന്നു.ബുള്ളർ, വെസ്റ്റ്ലാൻഡ്, തെക്കൻ ആൽപ്സ് എന്നിവിടങ്ങളിൽ 110 കി.മീ/മണിക്കൂറിലധികം വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വെല്ലിങ്ടണിൽ ശനിയാഴ്ചച്ച തെളിഞ്ഞ ആകാശമാണെങ്കിലും ഞായറാഴ്‌ച്ച ഇടിമിന്നലിനും കാറ്റിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാറ്റിന്റെ ആഘാതം മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ വരുത്തുകയും ഡ്രൈവിങ് അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.ഓക്ക്ലാൻഡിലും ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ മഴ തിരിച്ചെത്തുംസൗത്ത് ഐലന്റ് പ്രദേശങ്ങളിൽ കനത്ത മഞ്ഞ് വീഴ്‌ച്ചക്കും സാധ്യതയുണ്ട്.