- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബൈഡന്റെ നോമിനി ലിസ ഗോമസിനു സെനറ്റിൽ പരാജയം
വാഷിങ്ടൺ ഡി.സി : ലേബർ ഡിപ്പാർട്ട്മെന്റിൽ എംപ്ലോയ് ബെനിഫിറ്റ്സ് സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ തലപ്പത്തേക്കു യുഎസ് പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്ത ലിസ ഗോമസിനു യുഎസ് സെനറ്റ് അംഗീകാരം നൽകിയില്ല.
ലിസ ഗോമസിനു അനുകൂലമായി സെനറ്റിൽ 49 വോട്ടുകൾ ലഭിച്ചപ്പോൾ എതിരായി 51 വോട്ടുകളാണു രേഖപ്പെടുത്തിയത്. ജൂൺ 8 ബുധനാഴ്ചയാണു യുഎസ് സെനറ്റിൽ വോട്ടെടുപ്പു നടന്നത്.
സെനറ്റിലെ ഭൂരിപക്ഷ പാർട്ടി ലീഡർ ചക്ക് ഷുമ്മർ(ഡെമോ, ന്യൂയോർക്ക്) ലിസക്കെതിരായാണ് വോട്ടുചെയ്തത്. ഭാവിയിൽ വീണ്ടും ഇതേ നോമിനേഷൻ ഫ്ലോറിൽ കൊണ്ടുവരിക എന്നതാണു വോട്ട് എതിരായി ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം.
മാത്രമല്ല കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തുന്നതിനു വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥലത്തുണ്ടായിരുന്നില്ല. അവർ കലിഫോർണിയായിൽ സന്ദർശനത്തിലായിരുന്നു.
ബൈഡന്റെ നോമിനിക്കു യുഎസ് സെനറ്റിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതു ഡമോക്രാറ്റിക് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. യുഎസ് സെനറ്റിൽ ഇരുപാർട്ടികളും 50-50 എന്ന നിലയിലായതിനാൽ പലപ്പോഴും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടാണു പാർട്ടിക്ക് ആശ്വാസമായി തീരുന്നത്. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കു സെനറ്റിൽ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ സ്ഥിതി അതീവ ഗൗരവമായി തീരും. ബില്ലുകൾ പാസ്സാകാനാകാത്ത അവസ്ഥയും സംജാതമാകും.