- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യം; ജനങ്ങൾ അത് ആഗ്രഹിക്കുന്നു; തീവ്ര ഹിന്ദുത്വ വാദികൾ ഉയർത്തുന്ന വാദങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന് എ എ റഹിം
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നതായും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹീം. തീവ്ര ഹിന്ദുത്വ വാദികൾ ഉയർത്തുന്ന വാദങ്ങൾ കോൺഗ്രസ് അതുപോലെ ഏറ്റെടുക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗൂഢാലോചനയുടെ ഭാഗമായി മാറിയെന്നും എ. എ. റഹീം ആരോപിച്ചു.
നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നില്ലെങ്കിലും മുഖ്യമന്ത്രി പ്രതികരണം നടത്തിയല്ലോ എന്നും എ. എ. റഹീം കൂട്ടിച്ചേർത്തു. എച്ച് ആർ ഡി എസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണം, എൻ ഐ എ കേസിൽ പ്രതിയായ ഒരാളെ സ്ഥാപനത്തിന്റെ വക്തവിനെ പോലെ പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഗോഡ്‌സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമെന്നും എ. എ. റഹീം ഡൽഹിയിൽ പറഞ്ഞു.
എന്നാൽ അക്രമവും അരാചകത്വവുമായി ആരും തെരുവിൽ ഇറങ്ങരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപത്തിന് ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് സർക്കാരാണ്. വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നതുകൊണ്ടാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സർക്കാർ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവർത്തിച്ചു.




