- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരിച്ചറിയൽ ഫോട്ടോകളിൽ സ്ത്രീകൾ കഴുത്തും മുടിയും മറയ്ക്കണം; നിർദേശവുമായി സൗദി സിവിൽ അഫയേഴ്സ് മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾ അവരുടെ തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകളിൽ മുടിയും കഴുത്തും മറയ്ക്കണമെന്ന് നിർദേശവുമായി സിവിൽ അഫയേഴ്സ് മന്ത്രാലയം. സ്ത്രീകളുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയോ കഴുത്തോ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് മുഹമ്മദ് അൽ ജാസിർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും വിവരങ്ങളുമാണ് എല്ലാവരും പാലിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. സ്ത്രീകൾക്ക് ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോ എടുക്കുമ്പോൾ മുടിയും കഴുത്തും കാണിക്കാമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയൽ കാർഡിലെ ചിത്രങ്ങളിൽ സ്ത്രീകൾ മുടിയും കഴുത്തും മറയ്ക്കണം എന്നത് നേരത്തെയുള്ള നിബന്ധനയാണ്.
പത്ത് വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഐഡി ഫോട്ടോകളിൽ മുടി മറയ്ക്കാതിരിക്കാം. അതേപോലെ തന്നെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമായ സ്ത്രീകൾക്കും ഇളവിന് അർഹതയുണ്ടെന്ന് അൽ ജാസറിനെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.




