കണ്ണൂർ: മസ്‌കറ്റിൽ നിന്നും കണ്ണൂരേക്ക് വരികയായിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പതിനഞ്ചുകാരനെ ക്യാബിൻ ക്രൂ പീഡിപ്പിച്ചതായി പരാതി. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം.

മുംബയ് സ്വദേശി പ്രസാദിനെതിരെ കണ്ണൂർ എയർപോർട്ട് പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. യാത്രയ്ക്കിടെ സീറ്റിൽ വച്ച് കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ പ്രസാദ് സ്പർശിച്ചെന്ന് ഇന്നലെ എയർപോർട്ട് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. തുടർന്ന് പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.