മൊഹാലി: മുൻ പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫെബ്രുവരിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയിൽ 94കാരനായ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.