- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്ടർ പ്യൂരിഫയറിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്; മുംബൈയിൽ രണ്ട് പേർ പിടിയിൽ
മുംബൈ: വാട്ടർ പ്യൂരിഫയറിൽ രഹസ്യ അറയിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊറിയർ സർവീസ് വഴി ഓസ്ട്രേലിയയിലേക്ക് അയച്ച വാട്ടർ പ്യൂരിഫയറിനുള്ളിൽ രഹസ്യ അറ നിർമ്മിച്ചാണ് കഞ്ചാവ് കടത്തിയത്. മുംബൈ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ 4.88 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊറിയർ സ്ഥാപന ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് കണ്ടെത്തി. വെരിഫിക്കേഷനുകൾ നടത്താതെയാണ് ചരക്കുകൾ കയറ്റി അയച്ചിരുന്നതെന്ന് കണ്ടെത്തി. ഇത്തരത്തിൽ ഇതിന് മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂട്ടിചേർത്തു.
Next Story




