- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹം ടോയ്ലറ്റിൽ; മുറിയിൽ ഒരു കുപ്പി കാർബൺ മോണോക്സൈഡ് കണ്ടെത്തി
ഹൈദരാബാദ്: സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ല ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ഹൈദരാബാദിലെ ബെൻജാര ഹിൽസിലെ അപ്പാർട്ട്മെന്റിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.പ്രത്യുഷയുടെ മുറിയിൽ നിന്ന് ഒരു കുപ്പി കാർബൺ മോണോക്സൈഡും കണ്ടെത്തി.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 'പ്രത്യുഷ വിഷാദ രോഗിയായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നിരുന്നാലും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.'-പൊലീസ് പറഞ്ഞു.
പ്രത്യുഷ അമേരിക്കയിലാണ് ഫാഷൻ ഡിസൈനിങ് പഠിച്ചത്. തുടർന്ന് ഹൈദരാബാദിൽ ജോലി ചെയ്തുവരികയായിരുന്നു. ഫാഷൻ ഡിസൈനിങ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രത്യുഷ, ടോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ നിരവധി താരങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
Next Story




