- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല; അതിന് വഴങ്ങുന്ന വ്യക്തിയല്ല അദ്ദേഹം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരം കനക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രംഗത്തെത്തിയത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന സമരം കലാപമാക്കി മാറ്റരുത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല.വളഞ്ഞിട്ടാക്രമിക്കാൻ നോക്കിയാൽ അതിന് വഴങ്ങുന്ന വ്യക്തിയല്ല മുഖ്യമന്ത്രി.ഇടതു മുന്നണി അത് അനുവദിക്കുകയുമില്ല. കറുത്ത മാസ്‌കിന് വിലക്കില്ല. ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു
റോഡ് നിർമ്മാണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story