- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർവ്വേയിലെമ്പാടും നാളെ ട്രെയിൻ ഗതാഗതം തടസ്സപ്പെടും; ഗവൺമെന്റ് നല്കിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാന്നാരോപിച്ച് ജീവനക്കാർ ചൊവ്വാഴ്ച്ച സമരത്തിൽ
നോർവീജിയൻ റെയിൽവേ അസോസിയേഷനും നോർവീജിയൻ ലോക്കോമോട്ടീവ് മാനുഫാക്ചേഴ്സ് അസോസിയേഷനും നാളെ സമരത്തിനിറങ്ങുന്നതോടെ നാളെ രാജ്യമെമ്പാടുമുള്ള റെയിൽ ഗതാഗതം തടസ്സപ്പെടും.നിർദ്ദിഷ്ട റെയിൽവേ പരിഷ്‌കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ട്രെയിൻ ഡ്രൈവർമാരും കണ്ടക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും.
എല്ലാ Vy ost, Flytoget, Vy Gjovikbanen ട്രെയിനുകളും ഓസ്ലോ-കോങ്സ്ബെർഗ്, ഹോൺഫോസ്, ലില്ലെഹാമർ റൂട്ടുകളിലൂടെ ഓടുന്ന ഗോ-എഹെഡ് നോർവേ, വൈ ടോഗ് എഎസ്, എസ്ജെ നോർവേ ട്രെയിനുകളും സമരത്തിൽ പങ്കാളികളാകും. നാളെ രാവിലെ 11 മുതൽ 1 മണിവരെയാണ് സമരം.
Vy നടത്തുന്ന എല്ലാ ലോക്കൽ, ഇന്റർസിറ്റി ട്രെയിനുകൾ, L, R ലൈനുകളിലെ ട്രെയിനുകൾ, എയർപോർട്ട് ട്രെയിൻ (Flytoget), Gjøvik ലൈൻ എന്നിവയെല്ലാം പണിമുടക്ക് ബാധിക്കും
Next Story