- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ; ചർച്ചകൾ ഇന്നുമുതൽ; മുഴുവൻ തൊഴിലാളികൾക്കും ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് യൂണിയൻ
അയർലൻഡിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വർദ്ധനവ് എന്ന ആവശ്യം സംബന്ധിച്ച ചർച്ചകൾ ഇന്നുമുതൽ ആരംഭിക്കും. സർക്കാർ പ്രതിനിധികളും യൂണിയൻ നേതാക്കളും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.
ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ആവശ്യപ്പെട്ട് Irish Congress of Trade Unions(ICTU) രംഗത്തുണ്ട്. കഴിഞ്ഞ തവണത്തെ പോരായ്മകളെ മറികടക്കുന്ന വർദ്ധനവ് ഇത്തവണ ശമ്പളവ്യവസ്ഥയിൽ ഉണ്ടാവണമെന്ന് ICTU ന്റെ ആവശ്യം.
എന്നാൽ നിലവിലെ പണപ്പെരുപ്പവും വിലവർദ്ധനവുമാണ് ആവശ്യം ശക്തമാക്കാൻ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് പൊതുമേഖലാ ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർദ്ധനവ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ശമ്പളം വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന യൂണിയനുകൾ എത്ര ശതമാനം വർദ്ധനവാണ് വേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല.
ജീവനക്കാരുടെ ആവശ്യങ്ങൾക്കൊപ്പം ആഗോള സാമ്പത്തീക സാഹചര്യങ്ങളും പരിഗണിച്ച് മാത്രമെ ഒരു തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് സർക്കാർ നിലപാട്. ശമ്പളവർദ്ധനവിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് സാമ്പത്തീക വിദഗ്ദരുടെ നിലപാട്.