- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെയ്ഡ് പേരന്റൽ ലീവിൽ മാറ്റം കൊണ്ടുവരാൻ ന്യൂസൗത്ത് വെയ്ൽസ്;പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന അച്ഛൻനും അമ്മയ്ക്കും 14 ആഴ്ച വരെ ശമ്പളത്തോടുകൂടിയ അവധി
പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന അച്ഛനും അമ്മയ്ക്കും അവരുടെ കുഞ്ഞുങ്ങൾക്ക് ഒപ്പം 14 ആഴ്ച വരെ ശമ്പളത്തോടുകൂടിയ അവധിക്കാലം ചെലവഴിക്കാൻ കാത്തിരിക്കാം. അതായത് അച്ഛനും അമ്മയ്ക്കും പുതിയ രക്ഷാകർതൃ അവകാശങ്ങൾക്ക് കീഴിൽ രണ്ടാഴ്ചത്തെ അധിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.നിലവിൽ രണ്ട് മാതാപിതാക്കളും പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ഒരു സമയത്ത് ഒരു പങ്കാളിക്ക് മാത്രമേ ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി ലഭ്യമാകൂ.
അദ്ധ്യാപകർ, നഴ്സുമാർ, അഗ്‌നിശമന സേനാംഗങ്ങൾ തുടങ്ങിയ പൊതുപ്രവർത്തകരെയും അവരുടെ പങ്കാളികളെയും ബാധിക്കുന്ന പുതിയ മാറ്റം ജൂൺ 21 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പെറോട്ടെറ്റ് സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ മുതൽ 'പ്രൈമറി' അല്ലെങ്കിൽ 'സെക്കൻഡറി' കെയർ എന്ന വേർതിരിവില്ല, അതായത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ, നഴ്സുമാർ, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവരുൾപ്പെടെ എല്ലാ അമ്മയ്ക്കും അച്ഛനും 14 ആഴ്ചകൾക്ക് അർഹതയുണ്ട്
അതായത് പുതിയ സ്‌കീമിന് കീഴിൽ, ഓരോ രക്ഷിതാവിനും കുറഞ്ഞത് 12 ആഴ്ചത്തെ രക്ഷാകർതൃ അവധി എടുക്കുകയും അവരുടെ തൊഴിലുടമകൾ നൽകുന്ന ഏതെങ്കിലും പണമടച്ചുള്ള രക്ഷാകർതൃ അവധി ഉപയോഗിക്കുകയും ചെയ്താൽ, ഓരോ രക്ഷിതാവിനും രണ്ടാഴ്ചത്തെ 'ബോണസ് ലീവ്' ലഭിക്കും.
ഓസ്ട്രേലിയയിലുടനീളമുള്ള മിക്ക രക്ഷിതാക്കൾക്കും ശമ്പളത്തോടുകൂടിയ പ്രാഥമിക രക്ഷാകർതൃ അവധിക്ക് അർഹതയുണ്ട്. സിംഗിൾ പേരന്റായുള്ളവർക്ക് 16 ആഴ്ച ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധിക്ക് അർഹതയുണ്ട്.എന്നാൽ ഓരോ രക്ഷിതാവിനും കുറഞ്ഞത് 12 ആഴ്ചത്തെ ലീവ് എടുക്കാനും അവരുടെ തൊഴിലുടമകൾ വാഗ്ദാനം ചെയ്യുന്ന പെയ്ഡ് പാരന്റൽ ലീവുകൾ ഒഴിവാക്കാനും അനുവദിക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ ക്രമീകരണമാണിത്.