- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.സി ഹജ്ജ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു
മക്ക: രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ കോറിന്റെ കീഴിൽ ഈ വർഷം ഹജ്ജ് സേവനത്തിനു സന്നദ്ധരായ വളണ്ടിയർമാർക്ക് ട്രൈനിങ് ക്ലാസ്സ് സംഘടിപ്പിച്ചു. ഖുദൈ ഏഷ്യൻ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിൽ ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ഹനീഫ് അമാനി കുമ്പനോർഉൽഘാടനം നിർവഹിച്ച പരിപാടിയിൽ നൗഫൽ അഹ്‌സനി സേവനവും വിശ്വാസിയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.സൽമാൻ വെങ്ങളം വളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകി.
തിരുനബിയുടെ സേവന മാതൃകകൾ ഉദാഹരണസഹിതം അവതരിപ്പിച്ചു സേവനത്തിനു തയ്യാറാവാൻ വളണ്ടീയർമാരോട് നേതാക്കൾ ആഹ്വാനം ചെയ്തു .ഹജ്ജ് വേളകളിൽ സേവനങ്ങൾ ചെയ്യാൻ പ്രവാചകർ പ്രത്യേകം ആളുകളെ ചുമതല പെടുത്താറുണ്ടായിരുന്നു എന്നും അവർ ഓർമിപ്പിച്ചു . അല്ലാഹുവിന്റെ അതിഥികളായി പുണ്യ ഭൂമിയിൽ എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ പതിമൂന്ന് വർഷമായി നാഷനൽ കമ്മിറ്റിക്ക് കീഴിലായി ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തിച്ചു വരുന്നു.
ചീഫ് കോഡിനേറ്റർ ജമാൽ മുക്കം, ചീഫ് ക്യാപ്റ്റൻ ഷബീർ ഖാലിദ് വൈസ് ക്യാപ്റ്റന്മാരായ അലി കോട്ടക്കൽ, അനസ് മുബാറക്, റിയാസ്, ഇഹ്സാൻ മുഹ്യുദ്ധീൻ, അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.ഇമാംഷ ഷാജഹാൻ,അഷ്റഫ് പേങ്ങാട്, കബീർചൊവ്വ , ഷുഹൈബ് പുത്തൻപള്ളി മുഹമ്മദലി വലിയോറ, അബൂബക്കർ കണ്ണൂർ എന്നിവർ സംബന്ധിച്ചു.ഖയ്യൂമ് ഖാദിസിയ്യ സ്വാഗതവും ഷെബീർ ഖാലിദ് നന്ദിയും നന്ദിയും പറഞ്ഞു.