- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കൾച്ചറൽ ഫിയസ്റ്റ ഇന്ന്
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കൾച്ചറൽ ഫിയസ്റ്റ 'മിലെ സുർ മേരാ തുമാരാ' ഇന്ന് വൈകീട്ട് 6.30 ന് ഐ.സി.സി അശോക ഹാളിൽ നടക്കും. ഇന്ത്യൻ അബാസഡർ ഡോ.ദീപക് മിത്തൽ ഫിയസ്റ്റയുടെ ഉദ്ഘാടനം നിർവഹിക്കും.
ഐ സി സി പ്രസിഡന്റ് പി.എൻ ബാബുരാജ് , ഐ.എസ്സി. പ്രസിഡന്റ്
ഡോ:മോഹൻ തോമസ്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ, കൾച്ചറൽ ഫോറം അഡൈ്വസറി ബോർഡ് ചെയർമാൻ ഡോ താജ് ആലുവ, കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ.സി, വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ ഖത്തറിലെ വിവിധ സാംസ്‌കാരിക, സാമൂഹിക സംഘടനാ ഭാരവാഹികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേർസ്, അപെക്‌സ് ബോഡി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
കുട്ടികളടക്കം നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന മിലെ സുർ മേരാ തുമാരാ സംഗീത ആവിഷ്‌കാരം, രാജസ്ഥാനി ഫോക്, ഫ്യൂഷൻ ഡാൻസ്, കോമഡി സ്‌കിറ്റ്, മോഹിനിയാട്ടം, ഭരത നാട്യം, ഗാനവിരുന്ന് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഫിയസ്റ്റയുടെ ഭാഗമായി അരങ്ങേറും.