തിരുവനന്തപുരം: ആഗോള മലയാളികളുടെ കൂട്ടായ്മയായ മൂന്നാമത് ലോക കേരളസഭയിലേക്ക് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളും. അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ,ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, മുൻ ഗ്ലോബൽ ചെയർമാൻ എ.വി.അനൂപ്,ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോസഫ് കിളിയൻ, , ഫാർ ഈസ്റ്റ് ആൻഡ് ആസ്ട്രേലിയ ചെയർമാൻ അജോയ് കല്ലാൻകുന്നേൽ ബേബി, മലയാള ഭാഷവേദി ചെയർമാൻ സി. പി. രാധാകൃഷ്ണൻ, വാസു നായർ എന്നിവർ പങ്കെടുക്കും.

വേൾഡ് മലയാളി കൗൺസിലിന് കിട്ടിയ അംഗീകാരമാണ് എട്ടിൽപ്പരം പ്രതിനിധികൾ സഭയിലുണ്ടാകുമെന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെയും അതിലൂടെ കേരളത്തിന്റെയും സാംസ്‌കാരിക സാമൂഹിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾ സഭയിൽ അവതരിപ്പിക്കുമെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുമെന്നും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

ജൂൺ 16,17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾക്കൊപ്പം നൂറ്റി എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പട്ട പ്രശ്നങ്ങളും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും അരങ്ങേറും.