അലബാമ : കള്ളനും പൊലീസും കളിക്കുന്നതിനിടയിൽ 13 വയസ്സുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ്, കസിൻ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം.

ജൂൺ 9 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൊബൈൽ കൗണ്ടി ഹോമിൽ ക്ലോസറ്റിനകത്തു വച്ചിരുന്ന തോക്ക് 13 കാരൻ കളിക്കുന്നതിനിടയിൽ കണ്ടെത്തി. കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടിക്കാഞ്ചിവലിച്ചു. തോക്കിൽ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് മനസിലായത്. 22 കാലിബർ എയർറൈഫിളായിരുന്നു അത്. വെടിയുണ്ട മൂന്നു വയസ്സുകാരന്റെ കണ്ണിനുള്ളിലൂടെ തലയിൽ തറച്ചു കയറുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ കുട്ടി ഉടനെ മുതിർന്നവരെ വിളിച്ചു വിവരം പറഞ്ഞു. ആദ്യം പറഞ്ഞതു മൂന്നു വയസ്സുകാരൻ നിലത്തു വീണു പരുക്കേറ്റു എന്നാണ്. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരിക്കലും കുട്ടികളെ കള്ളനും പൊലീസും കളിക്കാൻ ഞങ്ങൾ അനുവദിക്കാറില്ല. ദുഃഖം താങ്ങാനാകാതെ മാതാപിതാക്കൾ പറഞ്ഞു. പതിമൂന്നുകാരനോട് ഒരിക്കലും ഇത്തരത്തിലുള്ള ആയുധങ്ങൾ തൊടരുതെന്ന് പറഞ്ഞിരുന്നുവെന്നും ഇവർ അറിയിച്ചു 13 കാരന്റെ ജന്മദിനത്തിനു മാതാപിതാക്കൾ സമ്മാനമായി നൽകിയതായിരുന്നു എയർഗൺ. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായ കൊലപാതകത്തിനു കേസ്സെടുത്തു സ്ട്രിക്റ്റ്‌ലാന്റ് യൂത്ത് സെന്ററിലേക്കു മാറ്റി.