- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ മലയാളീ സെയിൽസ് ടീമിന്റെ ബ്രീസ് 2022 വ്യാഴാഴ്ച
ബഹ്റൈനിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീമിന്റെ (B M S T ) ആഭിമുഖ്യത്തിൽ നടക്കുന്ന *ബ്രീസ് 2022* എന്ന പരിപാടി ജൂൺ 16 വ്യാഴാഴ്ച വൈകിട്ട് 7.30ന് സഖയ്യ കെസിഎ ഹാളിൽ വെച്ച് നടത്തുന്നു. .
പ്രശസ്ത ഗായകൻ താജുദ്ദീൻ വടകരയാണ് മുഖ്യാഥിതി.
*ലുലു ഗ്രൂപ്പ് മുഖ്യപ്രായോജകരായ ഈ ചടങ്ങിൽവെച്ച് സെയിൽസ് മേഖലയിൽ നിരവധി വർഷമായി സേവനമനുഷ്ടിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതോടൊപ്പം ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്നുമുണ്ടാകുമെന്ന് പ്രസിഡന്റ് സിജു കുമാർ, ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ, ട്രഷറർ ആരിഫ് പോർക്കുളം, പ്രോഗ്രാം കൺവീനർ അഞ്ചും ബേക്കർ, പ്രോഗ്രാം കോർഡിനറ്റർ അരുൺ ആർ പിള്ള, വൈസ് പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ, എക്‌സിക്യൂട്ടീവ് അംഗം സജിത്ത്കുമാർ മറ്റ് പ്രോഗ്രാം കമ്മറ്റി മെമ്പർമാർ എന്നിവർ വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 3313 3922,3923 9220, 3388 5638.
രണ്ടായിരത്തി ഇരുപതിൽ രൂപീകൃതമായി ഇപ്പൊൾ മുന്നൂറിലധികം അംഗങ്ങളുള്ള ഈ കൂട്ടായ്മ കോവിഡ് മഹാമാരിക്ക് ശേഷം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് അംഗങ്ങൾക്കായി ബി എം എസ് ടി ഹെൽത്ത് കാർഡ് , അതുപോലെ നിരവധി കച്ചവട വാണിജ്യ സ്ഥാപനങ്ങളുമായി ചേർന്ന് കൊണ്ട് ബി എം എസ് ടി പ്രിവിലേജ് കാർഡ് , ഇൻഷുറൻസ് പരിരക്ഷ എന്നിവ നൽകുന്നതോടൊപ്പം പൊതു സമൂഹത്തിൽ സാമ്പത്തികമായും തൊഴിൽപരമായും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായഹസ്തമാകുവാനും ബഹ്‌റൈൻ മലയാളീ സെയിൽ ടീം പ്രതിജ്ഞാബദ്ധമാണ്