സ്ട്രേലിയൻ എനർജി മാർക്കറ്റ് ഓപ്പറേറ്റർ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ അഞ്ച് സംസ്ഥാനങ്ങളെ വരെ ബ്ലാക്ക്ഔട്ടുകൾ ബാധിച്ചേക്കാമെന്ന് പുതിയ മുന്നറിയിപ്പ് നൽകി.ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളിൽ ആണ് ഇന്ന് രാത്രി മുതൽ വൈദ്യുതി തടസ്സം നേരിടുക.

ക്വീൻസ്ലാന്റിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒൻപത് വരെയും, ന്യൂ സൗത്ത് വെയിൽസിൽ വൈകിട്ട് അഞ്ചര മുതൽ എട്ടര വരെയുമാണ് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളത്. ഇരു സംസ്ഥാനങ്ങളിലും ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ന്യൂ സൗത്ത് വെയിൽസിലെയും ക്വീൻസ്ലാന്റിലെയും നിവാസികൾക്ക് ചൊവ്വാഴ്ച വൈകുന്നേരം 5:00 AEST മുതൽ തടസ്സങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്

തിങ്കളാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി നിരക്ക് ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ പ്രതിസന്ധി താത്കാലികമായി പരിഹരിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തെ ബ്ലാക്കൗട്ട് ഒഴിവാക്കാൻ കഴിഞ്ഞു.

കുത്തനെയുള്ള വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ പല വൈദ്യുതി ഉത്പാദകരും വിപണിയിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ബ്ലാക്കൗട്ട് സാധ്യത.എന്നാൽ ഓസ്ട്രേലിയൻ എനർജി റെഗുലേറ്റർ വിഷയത്തിൽ ഇടപെട്ടതോടെ, നഷ്ടത്തിലായാലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ധാരണയായെന്നാണ് റിപ്പോർട്ടുകൾ.

പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, വീടുകളിൽ തണുപ്പ് കാലത്ത് ആവശ്യമായ ഹീറ്റിങ് സംവിധാനങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സൂചന.