- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിലെ റയാൻഎയർ ജീവനക്കാർ ഈ മാസം പണിമുടക്കിന്;ക്യാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന രണ്ട് സ്പാനിഷ് ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ആറ് ദിവസങ്ങളിൽ;ജൂൺ 24 മുതൽ ജൂൺ 26 വരെയും ജൂൺ 30 മുതൽ ജൂലൈ 2 വരെയും ഉള്ള സമരം യാത്രക്കാരെ വലക്കും
റയാൻഎയറിലെ ക്യാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന രണ്ട് സ്പാനിഷ് ട്രേഡ് യൂണിയനുകൾ ഈ മാസം അവസാനം ആറ് ദിവസത്തെ പണിമുടക്ക് സമരം നടത്താൻ വോട്ട് ചെയ്തതോടെ ഇത് നിരവധി യാത്രക്കാരുടെ യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തുമെന്ന് ഉറപ്പായി.
യുഎസ്ഒ, എസ്ഐടിസിപിഎൽഎ യൂണിയനുകൾ പ്രതിനിധീകരിക്കുന്ന സ്പാനിഷ് അധിഷ്ഠിത ജീവനക്കാർ ജൂൺ 24 മുതൽ ജൂൺ 26 വരെയും ജൂൺ 30 മുതൽ ജൂലൈ 2 വരെയും രണ്ട് ത്രിദിന പണിമുടക്കുകളിൽ ആണ് പങ്കെടുക്കുക.ജോലി സാഹചര്യങ്ങളിലും ശമ്പളത്തിലും അതൃപ്തിയുള്ളതിനാൽ ജൂൺ 24, 25, 26, 30 തീയതികളിലും ജൂലൈ 1, 2 തീയതികളിലും ജീവനക്കാർ ജോലിയിൽ നിന്ന് വിട്ട് നില്ക്കുമെന്നാണ് യൂണിയൻ അറിയിച്ചത്.
യൂറോപ്യൻ രാജ്യങ്ങളിൽ വേനലവധിക്കാലം ആരംഭിക്കുകയും, മിക്ക കോവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന് വിമാന യാത്രകൾ വീണ്ടെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ചകളിൽ ലണ്ടൻ, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ജീവനക്കാരുടെ കുറവ് വിമാന സർവീസുകളെ തടസ്സപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പാരീസിലെ പ്രധാന വിമാനത്താവളത്തിലുണ്ടായ പണിമുടക്ക് നാലിലൊന്ന് വിമാനങ്ങൾ നിലത്തിറക്കുന്നതിനും റൺവേകൾ അടയ്ക്കുന്നതിനും യാത്രക്കാർ വൈകുന്നതിനും കാരണമായി.
സ്‌കാൻഡിനേവിയൻ എയർലൈനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ജൂൺ അവസാനം മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് ഏകദേശം 1,000 എസ്എഎസ് പൈലറ്റുമാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.