- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
മനാമ:പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിച്ചു ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ 'ഒരേ ഒരു ഭൂമി' എന്ന വിഷയത്തെ തുടർന്ന്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയങ്ങൾ പങ്കുവെക്കാൻ മിഡിൽ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. ലോക പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സര വിജയികളുടെ പേരുവിവരം താഴെ കൊടുക്കുന്നു.
ക്ലാസ് ആറ് :1.നേഹ ജഗദീഷ്, 2. താര മറിയം റെബി, 3. ശ്രീ സന വിനോദ്.
ക്ലാസ് ഏഴ് : 1. ത്രിദേവ് കരുണ് , 2. തനു ശ്രീ എം, 3. ആയുഷ് സത്യപ്രസാദ് സുവർണ.
ക്ളാസ് എട്ട് :1.ദീപാൻഷു നായക്, 2.മതുമിത നടരാജൻ, 3.യാസ്മിൻ സന, തനിഷ എസ് പാട്ടീൽ.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ലോക പരിസ്ഥിതി ദിന പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചു.