മക്ക :ഈ വർഷത്തെ ഇന്ത്യൻ ഹജ്ജ് സംഘം മുഖേനയുള്ള ആദ്യ തീർത്ഥാടക സംഘം വിശുദ്ധ മക്കയിലെത്തി. ജൂൺ അഞ്ചിന് മദീനയിൽ എത്തിയ സംഘംഎട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് മക്കയിൽ എത്തിയത്.

തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് മദീനയിൽ നിന്ന് പുറപ്പെട്ട സംഘം വൈകുന്നേരം ആറുമണിയോടെമക്കയിലെ താമസസ്ഥലത്ത് എത്തിച്ചേർന്നു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീർത്ഥാടകർ അസീസിയയിലാണ് താമസിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും ഹജ്ജ് മിഷൻ ഒരിക്കിയിട്ടുണ്ട്. അസീസിയ ബിൽഡിങ് നമ്പർ ഒന്നിൽ ഹാജിമാർക്ക് ഹൃദ്യമായ സ്വീകരണം നൽകി.

മുസല്ലയും തസ്ബീഹ് മാലയും അടങ്ങിയ കിറ്റുകളാണ് ഹാജിമാർക്ക് നൽകിയത്. ഐ സി എഫ്, ആർ എസ് സി, ഹജ്ജ് കോർ വളണ്ടിയർമാർ ഉൾപ്പെടെ ധരാളം നേതാക്കളും പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു. സ്വീകരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന്ഷാഫി ബാഖവി, ഹനീഫ് അമാനി, ജമാൽ മുക്കം, ഹുസൈൻ ഹാജി,അലി കോട്ടക്കൽ, അഹ്‌മദ് കബീർ, സിറാജ് വില്യാപള്ളി,റഷീദ് അസ്ഹരി,അനസ് മുബാറക്,ഷെഫിൻ ആലപ്പുഴ, ഷബീർ ഖാലിദ് റഷീദ് വേങ്ങര, അബ്ദു റഹ്‌മാൻ,ജുനൈദ് കൊണ്ടോട്ടി,മുഹമ്മദ് അലി വലിയോറ,റഹൂഫ് സഖാഫി,ഷകീർ ഖാലിദ്,ഇമാംഷ ഷാജഹാൻ, ഖയ്യൂമ് ഖാദിസിയ്യ്,സഫ്വാൻ കൊടിഞ്ഞി,തുടങ്ങിയവർ സംബന്ധിച്ചു.