- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്, കൊച്ചി ഉൾപ്പെടെ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ; കണ്ണൂരിൽനിന്ന് ഒമാനിലേക്ക് സർവിസ് ആരംഭിച്ച് എയർ ഇന്ത്യയും
മസ്‌കത്ത്: കോഴിക്കോട്, കൊച്ചി ഉൾപ്പെടെ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസുകൾ വർധിപ്പിച്ച് ഒമാൻ എയർ. യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവിസുകൾ ഒരുക്കിയിരിക്കുന്നത്.
നിലവിലെ സർവിസ് സമയങ്ങളിലും മാറ്റം വരും. പുതിയ സർവിസ് വിവരങ്ങളും സമയവും ഒമാൻ എയർ വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി, ബംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴു വിമാനങ്ങളും ഗോവയിലേക്ക് മൂന്നു വിമാനങ്ങളുമാണ് സർവിസുകൾ നടത്തുക
മലബാർ മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ ജൂൺ 21ന് കണ്ണൂരിൽനിന്ന് ഒമാനിലേക്ക് സർവിസ് ആരംഭിക്കുന്നു. കണ്ണൂരിൽനിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12.20ന് മസ്‌കത്തിൽ എത്തും. മസ്‌കത്തിൽനിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30ന് കണ്ണൂരിൽ ഇറങ്ങും. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവിസാകും ഉണ്ടാവുക.
എയർ ഇന്ത്യ എക്സ്‌പ്രസ്, ഗോ ഫസ്റ്റ്? എന്നീ വിമാന കമ്പനികൾക്കാണ് നിലവിൽ കണ്ണൂരിലേക്ക് സർവിസുള്ളത്. എയർ ഇന്ത്യ മുമ്പ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിനിന്ന്? ഒമാനിലേക്ക് സർവിസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സർവിസ് നിർത്തലാക്കിയിരുന്നു. നിലവിൽ കൊച്ചിയിൽനിന്ന് മാത്രമാണ് സർവിസുള്ളത്.