- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻഡോറിൽ പിസ്സ റെസ്റ്റോറന്റ് ജീവനക്കാരിക്ക് നേരെ ക്രൂരമർദ്ദനം; നാല് യുവതികൾക്കെതിരെ കേസ്
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പിസ്സ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ നാല് യുവതികൾക്കെതിരെ കേസ്. ഡോമിനോസ് ജീവനക്കാരി നന്ദിനി യാദവിനാണ് മർദ്ദനമേറ്റത് എന്നാണ് വിവരം. നാല് യുവതികൾ ചേർന്നാണ് മർദ്ദനം നടത്തിയത്.
മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല. മർദ്ദനമേറ്റ യുവതി വേദനകൊണ്ട് പുളയുന്നതും സഹായത്തിനായി കേഴുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. വടി ഉപയോഗിച്ചും യുവതികൾ പെൺകുട്ടിയെ തല്ലി വശം കെടുത്തുന്നുണ്ട്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഒരു വഴിയാത്രക്കാരനാണ് വീഡിയോ പകർത്തിയത്. പിന്നീട് ഇയാൾ ഇത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുക്കാൻ തീരുമാനിച്ചു.
വേദന കൊണ്ട് പുളയുന്ന പെൺകുട്ടിയെ സഹായിക്കാൻ തയ്യാറാകാതെ ആൾക്കൂട്ടം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. 'നീ പോയി പരാതി കൊടുക്ക്' എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. തല്ല് കൊണ്ട് അവശയായ പെൺകുട്ടി ഒടുവിൽ സമീപത്തെ ഒരു വീട്ടിൽ ഓടിക്കയറിയാണ് രക്ഷപ്പെടുന്നത്. സംഭവത്തിൽ പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.




