- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഴിമതി മുഖ്യൻ രാജി വെക്കുക': മലപ്പുറത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
മലപ്പുറം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറത്ത് ദേശീയ ഹൈവെ ഉപരോധിച്ച്് യൂത്ത് കോൺഗ്രസ്.അഴിമതി മുഖ്യൻ രാജി വെക്കുക എന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കരിങ്കൊടി മാർച്ചിന് നേരെയുള്ള പൊലീസ് നര നായാട്ടിനുമെതിരെയുമാണ് യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേളാരിയിൽ ദേശീയ പാത ഉപരോധിച്ചത്.
ഉപരോധ സമരം മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി അഷ്റഫ് കുഴി മണ്ണ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രിസിഡന്റ് എം.കെ. ഷറഫുദ്ധീൻ, അക്‌ബറലി മാസ്റ്റർ, ഷരീഫ് തൊട്ടിയിൽ, പി.വി.സെനിൽ, രാഗേഷ് വിനു, സതീഷ് മതുരഞ്ചേരി, ഫർഹാൻ, സി.കെ.ഹരിദാസൻ, സി. ഉണ്ണി മൊയ്തു, ലത്തീഫ് കല്ലുടുമ്പൻ, ഷാജി തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
അതേ സമയം മുസ്‌ലിം യൂത്ത് ലീഗ് എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി നടത്തി വിവരങ്ങൾ കൈമാറുകയും നിയമപരമായ അനുമതി വാങ്ങിയിട്ടും യുവ ജാഗ്രതാ റാലിക്കെതിരെ അകാരണമായി കേസെടുത്ത പൊലീസ് നടപടി അനീതിയാണെന്ന് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് പ്രവർത്തകർ അച്ചടക്കത്തോടെ ഗതാഗതത്തിനോ ജനങ്ങൾക്കോ മറ്റോ യാതൊരു പ്രയാസവും ശ്രഷ്ടിക്കാതെയാണ് ദേശീയ പാതയിലൂടെ റാലി നടന്നത്.
ചെറിയ പ്രകടനങ്ങൾ വലിയ ഗതാഗത തടസ്സത്തിന് കാരണമായ സംഭവങൾ ഉണ്ടായിരിക്കെയാണ് ഭരണക്കാരന്റെ ചട്ടുകമായി മാറിയ മലപ്പുറത്തെ പിണറായി പൊലീസ,് ലീഗ് വിരോധത്താൽ സാങ്കേതികത്വം പറഞ്ഞും നിസാര കാരണങ്ങൾ പർവ്വതീകരിച്ചും, റാലിയിൽ പങ്കെടുക്കാത്തവരെ കൂടി ഉൾപ്പെടുത്തി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ കേസെടുത്തിരിക്കുന്നത്. അരിശം തീരാത്ത പൊലീസ് പരിമിതമായ പ്രവർത്തകർ പങ്കെടുത്ത മലപ്പുറം കുന്നുമ്മലിൽ നടന്ന യൂത്ത് ലീഗിന്റെ മറ്റ് പ്രതിഷേധ പ്രകടനത്തിനും കേസെടുത്തുവെന്നത് വിചിത്രമായ നടപടിയാണ്. സമാന പ്രകടനങ്ങൾ ഭരണപക്ഷവും മറ്റ് തീവ്രസ്വഭാവത്തിലുള്ള സംഘടനകൾ നടത്തിയാൽ തിരിഞ്ഞ് നോക്കാത്ത പൊലീസ് പ്രതിപക്ഷ യുവജന സംഘടനകൾക്ക് നേരെ മാത്രമായി കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും യൂത്ത്ലീഗ് മുന്നറിയിപ്പ് നൽകി.