- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ'; നടി ദർശനയ്‌ക്കൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് ബാബു ആന്റണി
ഹൃദയം എന്ന സിനിമയിലൂട മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് ദർശനാ രാജേന്ദ്രൻ. ഇപ്പോൾ ദർശനയ്‌ക്കൊപ്പമുള്ള മകൻ ആർഥറിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് ദർശനയുടേയും ആർതറിന്റേയും ചിത്രം.
'ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ഹൃദയം സിനിമയുടെ വലിയ ആരാധകനാണ് ആർതർ. അതുകൊണ്ട് തന്നെ ദർശനയെ പരിചയപ്പെട്ടത് ആർതറിനെ സംബന്ധിച്ചടത്തോളം സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൊല്ലത്തെ ആയുർവേദിക് റിസോർട്ടിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.
അച്ഛനെപ്പോലെ തന്നെ മാർഷ്യൽ ആർട്‌സ് അഭ്യാസിയാണ് ആർതർ. മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ദ് ഗ്രേറ്റ് എസ്‌കേപ്പ് എന്ന ദ്വിഭാഷ ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
Next Story