- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് തോട്ടത്തിൽ ഒളിച്ചു; പാമ്പുകടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണ മരണം
കുലശേഖരം: മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോൾ ആണ് അതിദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ പാമ്പു കടിച്ചത്.
പതിവായി മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കുള്ള ആളാണ് കുട്ടിയുടെ അച്ഛൻ സുരേന്ദ്രൻ. സംഭവ ദിവസവും മദ്യലഹരിൽ വീട്ടിലെത്തിയ സുരേന്ദ്രൻ ബഹളം വെച്ചപ്പോൾ സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങൾക്കൊപ്പം വീടിനു പുറത്ത് തോട്ടത്തിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിച്ചത്.
സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരൻ ചേട്ടനുമാണുള്ളത്. സുരേന്ദ്രൻ മദ്യപിച്ചെത്തി വീട്ടിൽ ബഹളംവയ്ക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. തിരുവട്ടാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story