- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടങ്ങി വരവ് ഗംഭീരമാക്കി നീരജ് ചോപ്ര; ദേശിയ റെക്കോർഡ് തിരുത്തി താരം: പാവോ നുർമി ഗെയിംസിൽ വെള്ളി മെഡൽ നേട്ടം
ടോക്യോ ഒളിമ്പിക്സിന് ശേഷമുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഫിൻലൻഡിൽ നടക്കുന്ന പാവോ നുർമി ഗെയിംസിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം ജാവലിനിൽ 89.30 മീറ്റർ ദൂരം കണ്ടെത്തി വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടൊപ്പം തന്റെ തന്നെ ദേശീയ റെക്കോഡും (88.07) നീരജ് തിരുത്തിയെഴുതി. 89.83 ദൂരം കണ്ടെത്തിയ ഫിൻലൻഡ് താരം ഒലിവർ ഹെലൻഡറാണ് പാവോ നുർമി ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം മാർച്ചിൽ പാട്യാലയിൽ നടന്ന ഗെയിംസിലാണ് നീരജ് 88.07 മീറ്റർ കണ്ടെത്തി ദേശീയ റെക്കോഡിട്ടത്. പിന്നാലെ ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ ജാവലിൻ പായിച്ച് ഇന്ത്യയ്ക്കായി അത്ലറ്റിക്സിൽ ആദ്യ ഒളിമ്പിക് സ്വർണ മെഡലെന്ന നേട്ടവും താരം സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്സ് അവസാനിച്ച് 10 മാസത്തിനു ശേഷമാണ് 24-കാരനായ താരം കളത്തിലേക്ക് തിരിച്ചുവരുന്നത്.