- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ 'ഒരുക്കം' 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.
വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്‌സ് റിയാൽട്ടോ സെന്റ്. തോമസ് പാസ്റ്ററൽ സെന്ററിൽ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.00ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന് . ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ക്ലെമന്റ് പാടത്തിപറമ്പിൽ, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ : + 353 89 492 7755, ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ജിൻസി ജിജി : +353 87 911 0635, ആൽഫി ബിനു : +353 87 767 8365, ബിജു നടയ്ക്കൽ : +353 87 665 3881
Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3