യാത്രക്കായി പദ്ധതിയിടുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്കും ഉയർന്നേക്കാം.ഇന്ധനവിലയും ഡിമാൻഡും വർധിക്കുന്നതിനാൽ വിമാന നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് എയർ ന്യൂസിലൻഡ് മുന്നറിയിപ്പ് നൽകിയതോടെ നിരക്ക് വർദ്ധനവ് ഉറപ്പായി.

കുറഞ്ഞ നിരക്കുകൾ നിലനിർത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഞങ്ങളുടെ ആഭ്യന്തര വിമാനങ്ങളിൽ 100,000 ഡോളറിൽ താഴെ നിരക്കുകൾ ഉണ്ടെന്നും കമ്പനി അറിയിച്ചു. ജൂലൈയിൽ അന്താരാഷ്ട്ര നെറ്റ്‌വർക്കിൽ ആഴ്ചയിൽ 40,000 സീറ്റുകൾ അധികമായി കൂട്ടിച്ചേര്ക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

വിമാന ഇന്ധനത്തിന്റെ വില കഴിഞ്ഞ വർഷം ഇരട്ടിയായെന്നും അതുകൊണ്ട് തന്നെ ഒരു സീറ്റിന് 200 ഡോളർ വർദ്ധനവ് വേണ്ടിവരുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.