- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെഎംസിസി ലീഗൽ സെന്റർ-നിയമ ബോധവത്കരണവും, അദാലത്തും ജൂൺ 19 ഞായറാഴ്ച
ദുബൈ: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെന്ററിന്റ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ പരിപാടിയും, അദാലത്തും ജൂൺ 19 ഞായറാഴ്ച വൈകിട്ട്3 മണി മുതൽ ദുബായ് കെ എം സി സി ഹാളിൽ നടക്കും. മുതിർന്ന അഭിഭാഷകർ പങ്കെടുക്കും.
പ്രവാസികൾ നേരിടുന്ന നിയമ സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ദ്ധ അഭിഭാഷകരുടെ സൗജന്യനിയമോപദേശം ലഭിക്കും.വർഷങ്ങളായിദുബായ് കമ്മുമ്യുണിറ്റി ഡെവലപ്പ്മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ ദുബൈകെ എം സി സി സംസ്ഥാന കമ്മറ്റിയുടെ നിയമ വിഭാഗമായ ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽനടന്നു വന്നിരുന്ന അദാലത് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വെബ്ബിനാർ ആയി നടത്തിവരികയായിരുന്നു. രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതാദ്യമായാണ് സി ഡി എ അനുമതിയോടെഅദാലത് പുനരാരംഭിക്കുന്നത്.
ഈ മേഖലയിൽ വർഷങ്ങളായി പരിചയസമ്പത്തുള്ള പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലാണ്കെ എം സി സി ലീഗൽ സെന്റർ പ്രവർത്തിക്കുന്നത്.പ്രശ്നങ്ങൾക്കും ,പരാതികൾക്കും നിയമപരമായ പരിഹാര നിർദേശങ്ങൾ നൽകാൻ യു എ ഇ യിലെപ്രഗത്ഭ അഭിഭാഷകർ ഉൾക്കൊള്ളുന്ന കെ എം സി സി ലീഗൽ സെന്റ്റർ സന്നദ്ധമാണെന്നുംപ്രവാസികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ചെയർമാൻ: അഡ്വ.ഇബ്രാഹിം ഖലീൽകൺവീനർ അഡ്വ: മുഹമ്മദ് സാജിദ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്
ഫോൺ:
കെ എം സി സി-ഓഫീസ്:
04-27 27773.
ചെയർമാൻ :
അഡ്വ: ഇബ്രാഹിം ഖലീൽ:
055-8703836.
ജന കൺവീനർ :
അഡ്വ: മുഹമ്മദ് സാജിദ്:
050-9465503.
-ദുബൈ കെഎംസിസി