സ്വർണക്കടത്ത് അഴിമതി ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രിപിണറായി വിജയൻ രാജി വെക്കണം എന്ന ആവശ്യവുമായി ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെആക്രമിക്കുകയും കോൺഗ്രസ്സ് ഓഫീസുകൾ തല്ലിത്തകർക്കുകയും ചെയ്തസിപിഎം ക്രൂരതക്ക് എതിരെയും, കള്ള കേസ് എടുത്ത് പ്രവർത്തകരെഉപദ്രവിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും ഒ.ഐ.സി.സികുവൈറ്റ് യൂത്ത് വിങ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് ഉത്ഘാടനം നിർവഹിച്ചപരിപാടിയിൽ വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി സ്വാഗതവും, ട്രെഷറർബൈജു പോൾ നന്ദിയും അറിയിച്ചു.വൈസ് പ്രസിഡന്റ് മാർ ആയ ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ,ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ബത്താർ വൈക്കം, സെക്രട്ടറിഷാനവാസ്, അരുൺ ചന്ദ്രൻ, സുജിത് കായലോട്, ശരൺ കോമത്, സജിൽപി കെ, ഇക്‌ബാൽ, ഈപ്പൻ എന്നിവർ സംസാരിച്ചു.