- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളും ആർത്തവത്തെ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും മിഥ്യകളും : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: സ്ത്രീകളും ആർത്തവത്തെ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും മിഥ്യകളും എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ഡോ : ആതിര കൃഷ്ണൻ ( എംബിബിസ്,എംപിഎച് ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. തൽപരരായ എല്ലാവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം.
ഇന്നത്തെ സമൂഹത്തിൽ പുതിയ ജീവിതരീതികൾ കൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും സ്ത്രീകൾക്ക് ആർത്തവത്തെ സംബന്ധിച്ച പല ആശയക്കുഴപ്പങ്ങളും പണ്ടുള്ളവർ പകർന്ന് നൽകിയ മിഥ്യകളും ഉണ്ട്. അതിനാൽ ഈ സെമിനാർ ഇന്നത്തെ തലമുറക്ക് ഒരു സംശയനിവാരണ ക്ലാസ്സായി മാറുകയും പുതിയ അറിവുകൾ നേടാൻ സാധിക്കുകയും ചെയ്യുമെന്ന് സംഘാടകർ കരുതുന്നു. ജൂൺ 18ന് ഉച്ചക്ക് 2.30 മണി മുതൽ 4വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000393 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org