- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര: അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു; നായകൻ ആൻഡ്ര്യു ബാൽബിർണി; സ്റ്റീഫൻ ഡോഹെനിയും പേസർ കോനോർ ഓൾഫർട്ടും പുതുമുഖങ്ങൾ

ഡബ്ലിൻ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ബാറ്ററായ സ്റ്റീഫൻ ഡോഹെനിയും പേസർ കോനോർ ഓൾഫർട്ടുമാണ് പതിനാലാംഗ ടീമിലെ പുതുമുഖങ്ങൾ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഡോഹെനിക്കും ഓൾഫർട്ടിനും ടീമിലിടം നൽകിയത്.
ഓൾ റൗണ്ടർമാരായ ഷെയ്ൻ ഗെറ്റ് കേറ്റ്, സിമി സിങ് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ആൻഡ്ര്യു ബാൽബിർണിയാണ് ടീമിനെ നയിക്കുന്നത്. അയർലൻഡിലെ ആഭ്യന്തര ട്വന്റി 20 ടൂർണമെന്റിൽ ഡോഹെനി 52.67 ശരാശരിയിൽ 158 റൺസടിച്ചപ്പോൾ ഓൾഫർട്ട് ആറ് വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയിരുന്നു.
ഈ മാസം 26നും 28നും ഡബ്ലിനിലാണ് ഇന്ത്യ-അയർലൻഡ് ട്വന്റി 20 മത്സരങ്ങൾ. ഇതിന് മുമ്പ് ഇന്ത്യക്കെതിരെ കളിച്ച മൂന്ന് ട്വന്റി 20 മത്സരങ്ങളിലും അയർലൻഡ് തോറ്റിരുന്നു. നേരത്തെ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ രാഹുൽ ത്രിപാഠിയാണ് പുതുമുഖം. മലയാളി താരം സഞ്ജു സാംസണും ടീമിൽ തിരിച്ചെത്തി.


