സൗത്ത് കരോലിനാ: കാപ്പിറ്റോൾ കലാപത്തെ തുടർന്ന് ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിന് യു.എസ്. ഹൗസിൽ പത്തു റിപ്പബ്ലിക്കൻ അംഗങ്ങളുടെ കൂട്ടത്തിൽ ഡമോക്രാറ്റുകളോടു ചേർന്ന് വോട്ടു ചെയ്ത യു.എസ്. ഹൗസ് പ്രതിനിധി റ്റോം റൈസിന് സൗത്ത് കരോലിനാ സെവന്റ് കൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റിൽ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വൻ പരാജയം. ട്രമ്പ് പിന്തുണച്ച റസ്സൽ ഫ്രൈയാണ് ഇവിടെ ടോമിനെ പരാജയപ്പെടുത്തിയത്. രാജ്യം വളരെ താൽപര്യത്തോടെ ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.

സൗത്ത് കരോലിനാ മുൻ ഗവർണ്ണർ നിക്കി ഹേലിയും റസ്സലിനെ പിന്തുണച്ചിരുന്നു.ടോം റൈസ് അഞ്ചു തവണയാണ് ഇവിടെ നിന്നും യു.എസ്. ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ട്രമ്പിനെതിരെ വോട്ടു ചെയ്ത പത്തുപേരിൽ പരാജയപ്പെട്ട ആദ്യഅംഗമാണ് ടോം റൈസ്. 99 ശതമാനം വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ റസ്സൽ ഫ്രൈ 57 ശതമാനം വോട്ടുകൾ നേടി ടോമിന് 24.6 ശതമാനം മാത്രമേ നേടാനായുള്ളൂ.