യർലണ്ടിൽ ഇനി കുട്ടികൾക്ക് റീ എൻട്രി വിസ വേണ്ട. ഇന്ത്യക്കാരടക്കമുള്ള രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ജൂൺ 14 മുതലാണ് പുതിയ നിയമം നിലവിൽ വന്നത്. അവധിക്കാലമാഘോഷിക്കാനും അറ്റ് അത്യാവശ്യങ്ങൾക്കുമായി നാട്ടിലേയ്ക്ക് പോകുന്നവർക്ക് ആ തീരുമാനം ഏറെ ഗുണം ചെയ്യും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് റീ എൻട്രി വിസ വേണ്ടാത്തത്.

എന്നാൽ അയർലണ്ടിൽ നിയമപരമായി താമസിക്കാൻ അനുമതിയുള്ള മാതാപിതാക്കളോ അല്ലെങ്കിൽ രക്ഷിതാക്കളോ ഇവർക്കൊപ്പം ഉണ്ടായിരിക്കണം എന്ന നിബന്ധന ഉണ്ട്. മാത്രമല്ല കുട്ടികൾക്കൊപ്പമുള്ള ഈ രക്ഷിതാക്കൾ നിയമപരമായ കുട്ടികളുടെ രക്ഷിതാക്കളാണെന്ന് തെളിയിക്കുന്ന രേഖ കൈവശം കരുതുകയും വേണം.

മാതാപിതാക്കളോ രക്ഷിതാവോ കുട്ടിയോ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള ഉചിതമായ രേഖകൾ താഴെ പറയുന്നവയാണ്.

ഒരു ജനന അല്ലെങ്കിൽ ദത്തെടുക്കൽ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധം കാണിക്കുന്ന രക്ഷാകർതൃ പേപ്പറുകൾനിങ്ങൾ കുട്ടിയുടെ രക്ഷിതാവ് ആണെങ്കിലും മറ്റൊരു കുടുംബപ്പേര് ഉണ്ടെങ്കിൽ ഒരു വിവാഹ/വിവാഹമോചന സർട്ടിഫിക്കറ്റ് അഥവാ
മരണപ്പെട്ട മാതാപിതാക്കളുടെ കാര്യത്തിൽ മരണ സർട്ടിഫിക്കറ്റ്

കുട്ടികളുമായി യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓൺലൈനായി http://www.irishimmigration.ie/at-the-border/travelling-with-children ലിങ്കിൽ ലഭ്യമാണ്.

16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള റീ-എൻട്രി വിസകൾക്കുള്ള നിലവിൽ അപേക്ഷിച്ചിട്ടുള്ളവരുടെ അപേക്ഷകൾ വരും ദിവസങ്ങളിൽ അപേക്ഷകർക്ക് പാസ്‌പോർട്ടുകൾക്കൊപ്പം തിരികെ അയയ്ക്കുമെന്നും വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.