രാജ്യത്ത് പ്രവേശിക്കുന്ന ആളുകൾക്കുള്ള കോവിഡ് പരിശോധനാ നിയമത്തിൽ ഇളവുമായി ന്യൂസിലാൻഡ്. ന്യൂസിലൻഡിലേക്കുള്ള യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ രാജ്യത്ത് എത്തുന്നതിന് മുമ്പ് കോവിഡ് -19 പരിശോധന നടത്തേണ്ടതില്ല. ജൂൺ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.കോവിഡ് -19 പ്രതികരണ മന്ത്രി ആയിഷ വെറാൾ ആണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ അവസാനത്തോടെ ടെസ്റ്റ് നിർത്തുമെന്ന് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു. ജൂലൈ 31 ഓടോ അവസാനിപ്പിക്കുന്ന കാര്യമാണ് പ്രധാനമന്ത്രി സൂചിപ്പിച്ചതെങ്കിലും ആസൂത്രണം ചെയ്തതിനേക്കാൾ വളരെ വേഗത്തിൽ ടെസ്റ്റ് ആവശ്യകതകൾ മാറ്റുന്നത് രാജ്യം സുരക്ഷിതമായതിനാൽ ആണെന്ന് അധികൃതർ അറിയിച്ചു.

ന്യൂസിലൻഡിൽ എത്തിയവർക്കുള്ള ടെസ്റ്റിങ് ആവശ്യകതകൾ, അവർ ഇറങ്ങിക്കഴിഞ്ഞാൽ, പോസിറ്റിവിറ്റി നിരക്ക് 3% ൽ താഴെയാണ് കാണിക്കുന്നതെന്ന് വെറാൾ പറഞ്ഞു. യാത്രക്കാർ ന്യൂസിലൻഡിൽ എത്തുമ്പോൾ ഒന്ന്, ആറ് ദിവസങ്ങളിൽ രണ്ട് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ (RAT) എടുക്കേണ്ടതുണ്ട്. ഓൺ അറൈവൽ ടെസ്റ്റുകളുടെ ആവശ്യകത നിലനിൽക്കും, എന്നാൽ പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ ഇനി ആവശ്യമില്ലെന്ന് വെറാൽ പറഞ്ഞു.