- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരള സഭയിൽ ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി ശരീഫ് കാരശ്ശേരി പങ്കെടുക്കും
തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ ശരീഫ് കാരശ്ശേരി പങ്കെടുക്കും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസികളുടെ സർവ്വതോന്മുഖമായ ശാക്തീകരണം ലോക കേരള സഭയുടെയും സർക്കാരിന്റെയും സവിശേഹമായ പരിഗണന ആവശ്യമായ സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അതിനാൽ തന്നെ പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന എല്ലാ ഒത്തുകൂടലുകൾക്കും പ്രസക്തിയുണ്ട്. ഇക്കാര്യത്തിൽ ഭിന്നതകൾ മറന്ന് ഒന്നിക്കാൻ പ്രവാസി സംഘടനാ പ്രതിനിധികൾ തയ്യാറാവണം.നാളെ (ജൂൺ പതിനേഴ്) ന് നിയമസഭയുടെ പ്രധാന ഹാളിൽ നടക്കുന്ന പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിൽ ഗൾഫ് മേഖലയിലെ പ്രവാസികളുടെ വിഷയങ്ങൾ ഉന്നയിക്കും. ഭാവി പ്രവാസത്തിന് സുഗമമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും നിലവിലുള്ളവരുടെ സുസ്ഥിരതക്കും വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലൂന്നിയുള്ള സംരംഭങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.
വിദേശങ്ങളിലെ തൊഴിൽ ലഭ്യതക്ക് തൊഴിൽ നൈപുണ്യം അനുപേക്ഷണീയമായ സാഹചര്യത്തിൽ ഉന്നത പഠനവസരങ്ങളും സ്‌കിൽ കോഴ്‌സുകളും സൗജന്യമായോ ചുരുങ്ങിയ ചെലവിലോ പ്രവാസികൾക്ക് പ്രാപ്യമാക്കണം. പ്രവാസികളുടെ സാമ്പത്തിക വളർച്ച, സുസ്ഥിരത, സുരക്ഷ എന്നിവ മുഖ്യ അജണ്ടയായി മാറണം. കേരളത്തിന്റെ സവിശേഷമായ മാനവവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ തുറക്കാനാവും. സ്വദേശിവത്ക്കരണത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കുടിയിറക്കത്തെ ഇത്തരത്തിലുള്ള സമഗ്രമായ പദ്ധതികളുടെ പരിഹരിക്കാനാവും. ഇതിനുള്ള ശ്രമങ്ങളിൽ എല്ലാ പ്രവാസി സമൂഹവും ഒന്നായി നിൽക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.