സ്വർണ്ണക്കടത്ത് അടക്കമുള്ള ഗൗരതരമായ ആരോണങ്ങൾ നേരിടുന്ന സഹചര്യത്തിൽ മുഖ്യമന്ത്രിയോടുള്ള പ്രധിഷേധ സൂചകമായി അദ്ദേഹം ഉൽഘാടനം ചെയ്യുന്ന പ്രവാസികൾക്ക് ഒരു പ്രയോജവുമില്ലാത്ത ലോക കേരള ധൂർത്ത് മാമാങ്ക സഭ പ്രവാസി സമൂഹം ബഹിഷ്‌ക്കരിക്കണമെന്ന് ഇൻകാസ് ഫുജൈറ സംസ്ഥാന പ്രസിഡണ്ട് കെ.സി അബൂബക്കർ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ 'മൻ കി ബാത്ത്' മാത്രമാണ് കഴിഞ്ഞ തവണകളിൽ ഉണ്ടായത്. അഭിപ്രായം പറയാൻ പോലും അവസരമില്ല.

അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിൽ ഒരു മാനദണ്ഡവുമില്ല. സാധാരണക്കാരായ പ്രവാസികളുമായി വർഷങ്ങളായി അടുത്തു നിന്ന് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനാ പ്രതിനിധികളെ പോലും പരിഗണിച്ചില്ല. സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായും പറഞ്ഞു കേൾക്കുന്നുണ്ട് രാഷ്ട്രീയ അതിപ്രസരമാണ് നടക്കുന്നത്. ഒരു തീരുമാനവും ഉണ്ടാവുന്നില്ല . എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. ഈ ദുരന്ത കാലത്ത് കോടികളുടെ ധൂർത്ത് മാത്രമാണിത്. യുഡിഎഫ് ശക്തമായ തീരുമാനം എടുത്ത് ഒഴിഞ്ഞു നിൽക്കണം. നമ്മുടെ യുവാക്കളെ തല്ലിച്ചതക്കുന്ന സർക്കാർ മുൻകൈയെടുത്ത് നടക്കുന്ന ധൂർത്ത് സഭയോട് യാതൊരു കാരണവശാലും സഹകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു