മനാമ: ഐ.സി.എഫ് നാഷണൽ കമ്മറ്റിയുടെ കീഴിൽ മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ (കൂറത്) തങ്ങൾക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു.

ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സംഗമത്തിൽ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി മുഖ്യ പ്രഭാഷണം നടത്തും. ഐ.സി.എഫ് നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു