മൂന്നാമത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുത്തതിൽ ഇത്തവണ പാലക്കാട് ജില്ലയിൽ കപ്പൂർ പഞ്ചായത്തിൽ താമസിക്കുന്ന 17 വർഷമായി ബഹ്റൈൻ പ്രവാസിയും രാഷ്ടീയ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്യം , ആസ്റ്റർ മെഡിക്കൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആംക്കോ കമ്പനി ജനറൽ മാനേജരും ആയ ഷാനവാസ് പി കെ യെ കപ്പൂർ കൂട്ടായ്മ അനുമോദിച്ചു.

പത്തു വർഷത്തോളമായി പ്രവർത്തിക്കുന്ന കപ്പൂർ കൂടായ്മക്കു വേണ്ടി സമീർ മലപ്പുറത്ത് ,മുസ്തഫ ടോപ്മാൻ ,മുഹമ്മദ് റഫീഖ് ,അബ്ദുല്ല കുയിലെന് കാട്ടിൽ ,സി വി ഇസ്മയിൽ ഫലാഹ് വി കെ എന്നിവർ സനദിൽ ഉള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു