- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക് കേന്ദ്രീകൃത ഭീകര പ്രവർത്തനങ്ങൾക്ക് വീണ്ടും ചൈനയുടെ പിന്തുണ; അബ്ദുർ റഹ്‌മാൻ മക്കിയെ യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ - യു.എസ് നീക്കത്തിന് തടയിട്ട് ചൈന; യു.എൻ രക്ഷാസമിതി ഉപരോധത്തിനുള്ള പ്രമേയം തള്ളി; ദൗർഭാഗ്യകരമെന്ന് ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രീകൃത ഭീകര പ്രവർത്തനങ്ങൾക്ക് വീണ്ടും ചൈനയുടെ പരോക്ഷ പിന്തുണ. പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കിയെ യു എൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിന് തടയിട്ട് ചൈനീസ് ഭരണകൂടം. യു.എൻ രക്ഷാസമിതി ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും നടത്തിയ സംയുക്ത നീക്കമാണ് ചൈന തടഞ്ഞത്.
മക്കിയെ ആഗോള ഭീകപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും യു.എസും കൊണ്ടുവന്ന പ്രമേയം അവസാന നിമിഷം ചൈന തള്ളുകയായിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് മക്കിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
2020 ൽ ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയ കുറ്റത്തിന് പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതി മക്കിയെ ശിക്ഷിച്ചിരുന്നു. ലഷ്‌കറെ ത്വയ്യിബ തലവൻ ഹാഫിസ് സഈദിന്റെ സഹോദീ ഭർത്താവാണ് യു.എസ് ഭീകരനായി പ്രഖ്യാപിച്ച മക്കി. പാക്കിസ്ഥാനിലെ ഭീകരരെ ആഗോളഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാജ്യങ്ങളുടെയും ശ്രമങ്ങളെ നേരത്തേയും ചൈന തടഞ്ഞിരുന്നു.
മക്കിയെ യുഎൻ സുരക്ഷാ കൗൺസിലിന്റെ അൽ ഖ്വായ്ദ, ഐഎസ്ഐഎൽ ഉപരോധ സമിതിയുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയും അമേരിക്കയും ഒരുമിച്ച് ശ്രമിച്ചത്. ഇരു രാജ്യങ്ങളും മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ - യു എസ് നീക്കത്തോട് ചൈന വിയോജിക്കുകയായിരുന്നു.
ചൈനയുടെ ഈ തീരുമാനത്തെ അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും ഈ നടപടി ഭീകരതയെ ചെറുക്കുന്നുവെന്ന ചൈനയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ പറഞ്ഞു.മക്കി, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതായും ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും ഇന്ത്യൻ സൈന്യം കണ്ടെത്തിയിരുന്നു.
ആദ്യമായിട്ടല്ല ആഗോള ഭീകര പട്ടികയിൽ ഭീകരരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ചൈന വിലങ്ങു തടിയാവുന്നത്. ഇതിന് മുൻപ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള യുഎൻ നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ചൈന തടഞ്ഞിരുന്നു.
എന്നാൽ 2019ൽ പാക്കിസ്ഥാനിലെ ജയ്‌ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കരുതുന്നത്. 10 വർഷത്തോളം ഇന്ത്യ ഇതിനായി ശ്രമം നടത്തിയിരുന്നു. 2009ലാണ് ഇന്ത്യ ആദ്യമായി മസ്ജൗദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക്