- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൂർണ്ണ ഗർഭിണിയായ യുവതിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററിൽ നിക്ഷേപിച്ച സംഭവം; കാമുകൻ അറസ്റ്റിൽ
ഇല്ലിനോയ്ഡ് : പൂർണ്ണ ഗർഭിണിയായ 22 കാരിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററിൽ തള്ളിയ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിന്റെ വിശദവിവരങ്ങൾ ഇല്ലിനോയ്ഡ് പൊലീസ് ഇന്ന് പുറത്ത് വിട്ടു .
ജൂൺ 9 നായിരുന്നു സംഭവം . ബൊളിവർ സ്ട്രീറ്റിലെ 3400 ബ്ലോക്കിൽ നിന്നും ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് വിവരം പുറത്തറിയുന്നത് . ലീസ് എ ഡോഡ് (22) നെ കാണാൻ അപ്പാർട്ട്മെന്റിൽ എത്തിയതായിരുന്നു അമ്മ . അമ്മക്ക് കാണാൻ കഴിഞ്ഞത് തല അറുത്ത് മാറ്റപ്പെട്ട മകളുടെ ശരീരമാണ് .
കാമുകൻ ഡിയാൻഡ്രെ ഹോളോവെയുമായി കഴിഞ്ഞ രണ്ടു വർഷമായി ലീസ് ഡോഡ് ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു . ഗർഭിണിയായ യുവതിയുടെ പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് കാമുകന്റെ ക്രൂരതക്ക് ഇവർ ഇരയായത് . ഈയ്യിടെയാണ് യുവതി ആൾട്ടണിലേക്ക് താമസം മാറ്റിയത് .
സംഭവം നടന്നു കഴിഞ്ഞു താമസമില്ലാതെ തന്നെ പ്രതി അറസ്റ്റിലായി. അപ്പാർട്ട്മെന്റിനടുത്തുള്ള ഡംപ്സ്റ്ററിൽ തലയുണ്ടെന്ന് ഇയാളാണ് പൊലീസിന് വിവരം നൽകിയത് .
കൊല്ലപ്പെട്ട യുവതിയുടെ കുട്ടി കാമുകൻ ഹോളോവേയുടേത് അല്ലെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത് പ്രതിയുടെ പേരിൽ രണ്ടു ഫസ്റ്റ് ഡിഗ്രി മർഡറിൽ കേസ്സെടുത്തിട്ടുണ്ട് . 2 മില്യൺ ഡോളറിൽ ജാമ്യം അനുവദിച്ച പ്രതിയെ ജൂൺ 24 ന് മാഡിസൺ കൗണ്ടി സർക്യൂട്ട് കോടതിയിൽ ഹാജരാക്കും .